ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
Vanitha|May 11, 2024
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
ശ്യാമ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്

സാധാരണ വീട്ടമ്മയായാണു ജീവിച്ചു പോന്നത്. ഭർത്താവും മകളും ഞാനും ചേർന്നൊരു ലോകം. സന്തോഷിച്ചും ചിരിച്ചും നീങ്ങുന്നതിനിടയ്ക്കാണ് ആ വാർത്ത അപ്രതീക്ഷിതമായി വന്നുവീണത്.'' തന്റെ ജീവിതം പറയുകയാണ് ബ്ലോഗർ ഷീബ ബൈജു. തിരുവന്തപുരം സ്വദേശിയാണു ഷീബ. കുടുംബവുമൊത്തു ദുബായിലാണ് താമസം.

“ഇടയ്ക്കൊക്കെ പാചകം ചെയ്ത് വിഡിയോ എടുത്തു വയ്ക്കുമായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു കാരണം എങ്ങും പോസ്റ്റ് ചെയ്തിരുന്നില്ല. പരിചയത്തിലുള്ള എഡിറ്റർ ലൈജുവാണു വിഡിയോസ് എഡിറ്റ് ചെയ്ത് തന്നത്. മകൾ കാനൺ ക്യാമറ കമ്പനിയിൽ പഠിക്കുന്ന സമയമായിരുന്നു അത്. അവൾ അവിടുന്ന് എനിക്കൊരു ക്യാമറ വാങ്ങി തന്നിരുന്നു.

രണ്ടു വർഷം മുൻപാണു മകളുടെ വിവാഹം കഴിഞ്ഞത്. അങ്ങനെയിരിക്കെ മരുമകനാണ് "വീട്ടിൽ ബോറടിച്ചിരിക്കുന്നതിനു പകരം മമ്മിക്ക് എന്തുകൊണ്ട് വിഡിയോസ് എടുത്തു യുട്യൂബിലിട്ടൂടാ?' എന്നു ചോദിക്കുന്നത്. ആ സമയത്തു ദുബായ് എക്സ്പോ 2020 നക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങളാണ് ആദ്യം ഷി - ദി എക്സ്പ്ലോറർ എന്ന യുട്യൂബ് ചാനലിൽ നൽകിയത്. അന്ന് 83 ടേക്ക് പോയിട്ടാണ് ആമുഖം പറഞ്ഞൊപ്പിച്ചത്. അത്രത്തോളം ഭയപ്പാടായിരുന്നു.

പതുക്കെ പേടി മാറി. സാധാരണ കുക്കിങ് വിഡിയോസ് വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു. ആളുകളുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരുന്നു താൽപര്യം. ഒരു ബെൻസ് പൊളിക്കുന്ന വിഡിയോ ചെയ്തത് നല്ല പ്രതികരണം നേടിത്തന്നിരുന്നു.

എന്താണിത്ര വൈകിയത്?

 ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതാ വിനോജിന്റെ വിഡിയോ എടുക്കാൻ പോയതിനു ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. പെൺകുട്ടികൾക്ക് ആർത്തവം ക്രമം തെറ്റുന്നത് കൂടുതലായി കാണുന്നതും, പിസിഒഡി കൂടുന്നതുമെല്ലാം ചർച്ച ചെയ്യാനായിരുന്നു പ്ലാൻ. ഞാൻ വർഷത്തിലൊരിക്കൽ പാപ്സ്മിയർ ഉൾപ്പെടെ ശരീര പരിശോധന നടത്താറുണ്ട്. ഇത്തവണ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു “ഷീബാ, ബ്രെസ്റ്റ് ഒന്ന് പരിശോധിക്കാം' എന്ന്. അൾട്രാസൗണ്ട് സ്കാനിങ്ങും എഴുതി.

この記事は Vanitha の May 11, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha の May 11, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 分  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 分  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 分  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 分  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 分  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 分  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024